Connect with us

International

അഴിമതിക്കേസ്; നവാസ് ഷെരീഫിന്റെ ശിക്ഷ റദ്ദാക്കി

രണ്ട് കോടതികള്‍ മൂന്ന് അഴിമതി കേസുകളില്‍ അദ്ദേഹത്തിന് ജാമ്യം നല്‍കുകയും ചെയ്തു.

Published

|

Last Updated

ലാഹോര്‍| നാലു വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആശ്വാസം. അല്‍-അസീസിയ അഴിമതിക്കേസില്‍ നവാസ് ഷെരീഫിന്റെ ശിക്ഷ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ റദ്ദാക്കി. രണ്ട് കോടതികള്‍ മൂന്ന് അഴിമതി കേസുകളില്‍ അദ്ദേഹത്തിന് ജാമ്യം നല്‍കുകയും ചെയ്തു.

2018 ഡിസംബറില്‍ അല്‍-അസീസിയ സ്റ്റീല്‍ മില്‍ അഴിമതിക്കേസില്‍ നവാസ് ഷെരീഫിനെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അവെന്‍ഫീല്‍ഡ്, അല്‍-അസീസിയ അഴിമതി കേസുകളില്‍ ഇസ്ലാമാബാദ് ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യം വ്യാഴാഴ്ച വരെ നീട്ടിയിട്ടുണ്ട്. കേസില്‍ വാദം കേള്‍ക്കുന്നത് നവംബര്‍ 20ലേക്ക് മാറ്റി. നവാസ് ഷെരീഫ്, മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി എന്നിവര്‍ തോഷഖാനയില്‍ നിന്ന് അനധികൃതമായി ആഡംബര വാഹനങ്ങളും സമ്മാനങ്ങളും കൈപ്പറ്റിയെന്നതാണ് കേസ്.

 

 

Latest