Connect with us

Kerala

ദേവസ്വം ബോര്‍ഡിലെ അഴിമതി; പരിശോധനക്ക് ശേഷം തുടര്‍ നടപടിയെന്ന് അധികൃതര്‍

ദേവസ്വം ബോര്‍ഡിലെ വഴിപാടുകളിലും ദേവസ്വം വിജിലന്‍സ് വന്‍ ക്രമക്കേട് കണ്ടെത്തി.

Published

|

Last Updated

തിരുവനന്തപുരം | ദേവസ്വം ബോര്‍ഡുകളിലെ അഴിമതികളില്‍ വിശദമായ പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ . മകര വിളക്കിന് ശേഷമാകും പരിശോധനയെന്നും അദ്ദേഹം ഒരു വാര്‍ത്ത ചാനലിനോട് പ്രതികരിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കോടികളുടെ കൊള്ള നടന്നതായി ആരോപണമുയര്‍ന്നിരുന്നു. മരാമത്ത് വകുപ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് തട്ടിപ്പ് നടന്നത്.

ദേവസ്വം ബോര്‍ഡിലെ വഴിപാടുകളിലും ദേവസ്വം വിജിലന്‍സ് വന്‍ ക്രമക്കേട് കണ്ടെത്തി. മാവേലിക്കര കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് അഴിമതി കണ്ടെത്തിയത്. ബോര്‍ഡിന് നല്‍കേണ്ട ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായാണ് വിജിലന്‍സ് കണ്ടെത്തല്‍.

 

---- facebook comment plugin here -----

Latest