Connect with us

National

അധ്യാപക നിയമനത്തിലെ അഴിമതി; അറസ്റ്റിലായ രണ്ട് യുവ നേതാക്കളെ തൃണമൂല്‍ പുറത്താക്കി

പാര്‍ട്ടിക്ക് ഒരു അഴിമതിയുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ

Published

|

Last Updated

കൊല്‍ക്കത്ത| അധ്യാപക നിയമനത്തിലെ അഴിമതിയില്‍ പങ്കുണ്ടെന്ന പരാതിയെ തുടർന്ന് അറസ്റ്റിലായവരെ ദിവസങ്ങള്‍ക്ക് ശേഷം തൃണമൂല്‍ കോൺഗ്രസ്സ് പുറത്താക്കി. ടി എം സിയുടെ യുവജന വിഭാഗം നേതാക്കളായ ശന്തനു ബാനര്‍ജിയെയും കുന്തല്‍ ഘോഷിനെയുമാണ് പുറത്താക്കിയിരിക്കുന്നത്.

മുതിര്‍ന്ന ടി എം സി നേതാക്കളും സംസ്ഥാന മന്ത്രിമാരായ ശശി പഞ്ചയും ബ്രത്യ ബസുവും വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാര്‍ട്ടിക്ക് ഒരു അഴിമതിയുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ ഊന്നിപ്പറയുകയും  ചെയ്തു.

സ്വന്തം താല്‍പര്യങ്ങള്‍ക്കായി ആരെങ്കിലും പാര്‍ട്ടി പദവി ദുരുപയോഗം ചെയ്താല്‍ മറുപടി പറയേണ്ടത് അവരാണ്. കുന്തല്‍ ഘോഷിനെയും ശന്തനു ബാനര്‍ജിയേയും പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായ ശശി പഞ്ച പറഞ്ഞു.

ശന്തനു ബാനര്‍ജിയെ ഫെബ്രുവരിയിലും കുന്തല്‍ ഘോഷിനെ കഴിഞ്ഞയാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുതിര്‍ന്ന തൃണമൂല്‍ നേതാവും മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ സ്‌കൂള്‍ റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെയും സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

Latest