Connect with us

Kerala

മദ്യവുമായി പരീക്ഷക്കെത്തിയ പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും

ബാഗില്‍ നിന്ന് മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു

Published

|

Last Updated

പത്തനംതിട്ട | പത്താം ക്ലാസ്സ് പരീക്ഷക്ക് മദ്യവുമായി എത്തിയ നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് നടത്തും. പത്തനംതിട്ട കോഴഞ്ചേരിയിലെ സ്‌കൂളിലാണ് ഇന്നലെ പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാന്‍ മദ്യവുമായി വിദ്യാര്‍ഥികളെത്തിയത്.

ഒരാളുടെ ബാഗില്‍ നിന്ന് അമ്മമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു. അധ്യാപകര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് ബാഗുകള്‍ പരിശോധിച്ചത്. വിദ്യാര്‍ഥികള്‍ക്ക് മദ്യം വാങ്ങി നല്‍കിയത് ആരാണെന്നതിലടക്കം വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

 

Latest