Kerala
വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; പ്രിയങ്കയുടെ ലീഡ് ഒരുലക്ഷം കടന്നു
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നേറ്റം തുടങ്ങി
- പാലക്കാട് ബി ജെ പി ലീഡ് തിരിച്ചു പിടിച്ചു. കൃഷ്ണകുമാര്‍ ലീഡ് 960
- വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 1,08,558
- ചേലക്കരയില്‍ യു ആര്‍ പ്രദീപ് ലീഡ് 7,598
- പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് 1,418
- ചേലക്കരയില്‍ ജയമുറപ്പിച്ച് എല്‍ ഡി എഫ്
- ചേലക്കരയില്‍ എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ ആഹ്ലാദം
- ചേലക്കരയില്‍ ശക്തി കേന്ദ്രങ്ങളില്‍ ലീഡ് നിലനിര്‍ത്തി എല്‍ ഡി എഫ്
- പാലക്കാട് നഗരകേന്ദ്രങ്ങളില്‍ രാഹുല്‍ മുന്നേറ്റം
- പാലക്കാട് ബി ജെ പി കോട്ടകള്‍ തകര്‍ന്നു; യു ഡി എഫ് ക്യാമ്പില്‍ ആഹ്ലാദം
- ചേലക്കരയില്‍ എല്‍ ഡി എഫ് മുന്നേറ്റം
- പാലക്കാട് ബി ജെ പി കേന്ദ്രങ്ങളില്‍ കടന്നു കയറി രാഹുല്‍
- പാലക്കാട് ശക്തി കേന്ദ്രങ്ങളില്‍ ബി ജെ പി കിതയ്ക്കുന്നു
- സത്യന്‍ മൊകേരിയേക്കാള്‍ നാലിരട്ടി വോട്ട് പ്രിയങ്കക്ക്
- ചേലക്കരയില്‍ ചലനമുണ്ടാക്കാതെ പി വി അന്‍വറിന്റെ സ്ഥാനാര്‍ഥി
- പാലക്കാട്ട് മുനിസിപ്പാലിറ്റിയില്‍ ബി ജെ പിക്ക് പ്രതീക്ഷിച്ച മുന്നേറ്റമില്ല.
- വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 53,510
- ചേലക്കരയില്‍ യു ആര്‍ പ്രദീപ് ലീഡ് 4,136
- പാലക്കാട് കൃഷ്ണകുമാര്‍ മുന്നില്‍. ലീഡ് 1,057
- പാലക്കാട് രണ്ടാം സ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- ചേലക്കരയില്‍ രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്ത്
- പാലക്കാട് കൃഷ്ണകുമാറിന്റെ ലീഡ് 28
- പ്രിയങ്കാ ഗാന്ധിയുടെ ലീഡ് 57 ആയി
- ചേലക്കരയില്‍ യു ആര്‍ പ്രദീപ് ലീഡ് 49 വോട്ടായി
- പാലക്കാട് ബി ജെ പി ലീഡ് 18 വോട്ടായി
- ചേലക്കരയില്‍ എല്‍ ഡി എഫ് ലീഡ് 30 വോട്ടായി
- വയനാടില്‍ 21 വോട്ടുകള്‍ക്ക് പ്രിയങ്ക മുന്നില്‍
- പാലക്കാട് സി കൃഷ്ണകുമാര്‍ മുന്നില്‍
- ചേലക്കരയില്‍ യു ആര്‍ പ്രദീപ് മുന്നില്‍
- ചേലക്കരയില്‍ 1418 പോസ്റ്റല്‍ ബാലറ്റുകള്‍
- പാലക്കാട് 954 പോസ്റ്റല്‍ ബാലറ്റുകള്‍
- സ്‌ട്രോങ്ങ് റൂമുകള്‍ തുറന്നു. ആദ്യം എണ്ണുക, പോസ്റ്റല്‍ ഹോം വോട്ടുകള്‍
സ്ഥാനാര്‍ഥികള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍
പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികള്‍ വോട്ടിങ് കേന്ദ്രത്തില്‍ എത്തി. ഷാഫി പറമ്പിലിനും വികെ ശ്രീകണ്ഠനുമൊപ്പമാണ് യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ കേന്ദ്രത്തിലെത്തിയത്. പിന്നാലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.പി.സരിനും എത്തി. ഇവര്‍ക്കു പിന്നാലെയാണ് ബി ജെ പി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ എത്തിയത്.
ചേലക്കരയിലെ പോളിങ് കേന്ദ്രത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപും ഡി എം കെ സ്ഥാനാര്‍ഥി എം കെ സുധീറും വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി.
ബത്തേരി സ്‌ട്രോങ്ങ് റൂം തുറന്നു
ബത്തേരി സ്‌ട്രോങ്ങ് റൂം തുറന്നു. കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളില്‍ തന്നെയാണ് ബത്തേരി മണ്ഡലത്തിലെ വോട്ടുകളും എണ്ണുന്നത്.
പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍ തുടങ്ങും. ആദ്യ ഫല സൂചന അര മണിക്കൂറില്‍ പുറത്തെത്തും. വോട്ടെണ്ണലിന് എല്ലാ ഒരുക്കവും പൂര്‍ത്തിയായി. ആത്മ വിശ്വാസത്തിലാണ് മുന്നണികള്‍.
പാലക്കാട്ടെ ത്രികോണ പോരാട്ടത്തില്‍ ജയം ആര്‍ക്കെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. രാഹുല്‍ മാങ്കൂട്ടത്തിലിലൂടെ ജയം ഉറപ്പിച്ച് യു ഡി എഫും കോണ്‍ഗ്രസ് വിട്ട ഡോ. സരിനെ ഇടതു സ്വതന്ത്രനാക്കിയുള്ള പോരാട്ടത്തിലൂടെ പാലക്കാട് പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. നഗരസഭയിലെ ഭൂരിപക്ഷം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പിയിലെ സി കൃഷ്ണകുമാര്‍.
ഭരണവിരുദ്ധ വികാരങ്ങളും രാഷ്ട്രീയ വിവാദങ്ങളും തുണയാകുമെന്ന വിലയിരുത്തലിലാണ് യു ഡി എഫ്. പാലക്കാട് നിലനിര്‍ത്താനാകുമെന്നും ചേലക്കര പിടിച്ചെടുക്കാനാകുമെന്നും യു ഡിഎഫ് കണക്കുകൂട്ടുന്നു. വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ചേലക്കര നിലനിര്‍ത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. വയനാട്ടില്‍ നില മെച്ചപ്പെടുത്തുമെന്നും ഇടതു ക്യാമ്പ് കരുതുന്നു. പ്രിയങ്കയുടെ ഭൂരിപക്ഷം കുറക്കാന്‍ കഴിഞ്ഞാല്‍ തന്നെ വന്‍ വിജയമായിരിക്കുമെന്നാണ് ഇടതു കേന്ദ്രങ്ങള്‍ പറയുന്നത്.