Connect with us

vadakara

വോട്ടെണ്ണല്‍; വടകരയില്‍ പ്രത്യേക സേനാ വിന്യാസം

പ്രശ്‌ന സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Published

|

Last Updated

കോഴിക്കോട് | ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ വടകരയില്‍ പ്രത്യേക സുരക്ഷ. അതീവ പ്രശ്‌ന ബാധിത മേഖലകള്‍ കണക്കിലെടുത്താണ് പ്രത്യേക സേനാവിന്യാസം.

പ്രശ്‌ന സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വടകരയിലെ ആഹ്ലാദ പരിപാടികള്‍ നേരത്തെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മുതല്‍ നാളെ വൈകിട്ട് വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തീപാറിയ പോരാട്ടം നടന്ന വടകരയില്‍ വര്‍ഗീയ ചേരിതിരിവിന്റെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് പ്രത്യേക സുരക്ഷ ഒരുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ വര്‍ഗീയമായ നീക്കം നടന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. വടകരയുടെ ചില ഭാഗങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായ ചില കലാപങ്ങള്‍ കൈവിട്ടു പോയ അനുഭവമുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ പോലീസും ജില്ലാ ഭരണ കൂടവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest