Connect with us

National

രാജ്യം മുംബൈയിൽ; പുതുചരിതം രചിച്ച് എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി

രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ സംഗമിച്ച ദേശീയ സമ്മേളന നഗരി അക്ഷരാർത്ഥത്തിൽ ഐക്യത്തിന്റെ ഉദ്യാനമായി മാറി.

Published

|

Last Updated

മുംബൈ | എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന് മുംബൈ ഏകതാ ഉദ്യാനിൽ ആവേശോജ്വല സമാപനം. ദേശീയ തലത്തിൽ എസ് എസ് എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രാസ്ഥാനിക മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്നതായി ഗോൾഡൻ ഫിഫ്റ്റി സമ്മേളനം. രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ സംഗമിച്ച ദേശീയ സമ്മേളന നഗരി അക്ഷരാർത്ഥത്തിൽ ഐക്യത്തിന്റെ ഉദ്യാനമായി മാറി.

കഴിഞ്ഞ 3 ദിവസങ്ങളിലായി നടന്ന ദേശീയ പ്രതിനിധി സമ്മേളനത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് നടന്ന സമാപന മഹാസമ്മേളനത്തോടെയാണ് പരിസമാപ്തി കുറിച്ചത്. 2022 ഓഗസ്റ്റിൽ നടന്ന എൻഹാൻസ് ഇന്ത്യ കോണ്ഫറൻസ് മുതൽ രാജ്യത്താകമാനം നടന്ന ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളാണ് ദേശീയ സമ്മേളനത്തോടെ അവസാനിച്ചിരിക്കുന്നത്. മുഴുവൻ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് നടന്ന സംവിധാൻ യാത്ര, 25 സംസ്ഥാനങ്ങളിൽ നടന്ന സംസ്ഥാന സമ്മേളനങ്ങൾ തുടങ്ങിയ പ്രവർത്തങ്ങളാണ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി നടന്നത്.

7 വേദികളിലായാണ് ദേശീയ പ്രതിനിധി സമ്മേളനം നടന്നത്. പ്രധാന വേദിയിൽ വൈകിട്ട് നടന്ന സമാപന സമ്മേളനം അഫീഫുദ്ധീൻ ജീലാനി ബാഗ്ദാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്മദ് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ്‌ അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാഷിമി മുഖ്യാതിഥിയായി. സയ്യിദ് മുഈൻ മിയ ജീലാനി, അല്ലാമാ ഹുസൈൻ ഷാ ജീലാനി, മഹ്ദി മിയ സാഹിബ്, മന്നാൻ മിയ സാഹിബ്, മുഫ്തി ബദ്‌റെ ആലം, സയ്യിദ് ഫസൽ കോയമ്മ കുറാ, മുഫ്തി മുജ്തബ ശരീഫ്, ഡോ.അബ്ദുൽ ഹക്കീം അസ്ഹരി, ഡോ.മുഹമ്മദ് ഫറൂഖ് നഈമി, നൗഷാദ് ആലം മിസ്ബാഹി, സഈദ് നൂരി സാഹിബ് സംസാരിച്ചു.

അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സയ്യിദ് അബ്ദുറഹ്മാൻ ബാഖവി അൽ അഹ്‌സനി, മുഫ്തി മുഹമ്മദ്, മുഫ്തി യഹ്‌യ റാസാ, ഇബ്രാഹിം മദനി സംബന്ധിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി പഠനം, കരിയർ ലോകത്തെ പുത്തനറിവുകൾ പകർന്നു നൽകുന്ന എജ്യുസൈൻ എക്സ്പോയും പുസ്തകമേളയും നഗരിയിൽ സംഘടിപ്പിച്ചിരുന്നു.

Latest