Kerala
18 കിലോ കഞ്ചാവുമായി തിരുവനന്തപുരത്ത് ദമ്പതികള്‍ പിടിയില്‍
കിടപ്പുമുറിയില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് സൂക്ഷിച്ചിരുന്നത്
തിരുവനന്തപുരം | 18 കിലോ കഞ്ചാവുമായി ദമ്പതികള്‍ പിടിയിലായി. തിരുവനന്തപുരം മലയിന്‍കീഴില്‍ വെച്ച് വിജയകാന്ത്, ഭാര്യ സുമ എന്നിവരെയാണ് മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. കിടപ്പുമുറിയില്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഉച്ചയോടുകൂടി വാടകക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയാണ് വിജയകാന്ത്.
---- facebook comment plugin here -----