Kerala
മുണ്ടേരിക്കടവില്‍ 14 കിലോ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍
പിടിയിലായത് പശ്ചിമ ബംഗാള്‍ സ്വദേശികൾ

കണ്ണൂര്‍ | കണ്ണൂര്‍ മുണ്ടേരിക്കടവില്‍ 14 കിലോ ഗ്രാം കഞ്ചാവുമായി ദമ്പതികള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ജാക്കിര്‍ സിദ്കാര്‍, ഭാര്യ അലീമ ബീബി എന്നിവരാണ് പിടിയിലായത്. മുണ്ടേരിക്കടവ് റോഡിൽ മുള ഡിപ്പോക്ക് സമീപത്തെ വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച കഞ്ചാവാണ് പിടികൂടിയതെന്നാണ് കരുതുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചക്കരക്കല്ല് പോലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ സി ഐ ആസാദിൻ്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം തുടങ്ങി.
---- facebook comment plugin here -----