Connect with us

Kerala

വാടക വീട്ടില്‍ നിന്നും 18 കിലോ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍

കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വീട് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം |  വീട്ടില്‍ നിന്നും കഞ്ചാവുമായി ദമ്പതികള്‍ അറസ്റ്റിലായി. മലയിന്‍കീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ മലയം സ്വദേശി സുമ (28) എന്നിവരാണ് പിടിയിലായത്.കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് 18 കിലോയോളം കഞ്ചാവ് കണ്ടെടുത്തത്.

ഒരു മാസം മുന്‍പാണ് ദമ്പതികള്‍ വീട് വാടകയ്ക്ക് എടുത്തത്. കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വീട് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ബാലരാമപുരം സ്വദേശിയില്‍ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നാണ് സൂചന. കാട്ടാക്കട, മലയിന്‍കീഴ്, പൂജപ്പുര സ്റ്റേഷനുകളില്‍ മാലമോഷണം അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് വിജയകാന്ത്

 

Latest