Kerala
നെയ്യാറില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യ ചെയ്തത് ഏക മകന്റെ മരണത്തിൽ മനംനൊന്ത്
ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്
തിരുവനന്തപുരം |നെയ്യാറില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുട്ടട സ്വദേശികളായ സ്‌നേഹദേവ്, ഭാര്യ ശ്രീകല എന്നിവരെയാണ് നെയ്യാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ ആയിരുന്നു സംഭവം.ഏക മകന്റെ മരണത്തില്‍ മനംനൊന്താണ് ദമ്പതികള്‍ ആത്മഹത്യചെയ്തതെന്നാണ് വിവരം.ഏക മകനായിരുന്ന ശ്രീദേവ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അപകടത്തില്‍ മരിച്ചത്.
മൃതദേഹം കണ്ടെത്തിയ കരയില്‍ നിന്നും 4പേജുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
മകന്റെ മരണത്തിലെ വേദന സഹിക്കാനാകുന്നില്ല. മകന്‍ മരിച്ച ശേഷം ജീവിതം ദുരിത പൂര്‍ണ്ണമാണ്.ഇനിയും ജീവിക്കാന്‍ കഴിയുന്നില്ല. തുടങ്ങിയ കാര്യങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് വിവരം.
ഇന്ന് രാവിലെ കാറിലെത്തിയ ദമ്പതികള്‍ കൈകള്‍ ചേര്‍ത്ത് കെട്ടിയാണ് നെയ്യാറില്‍ ചാടിയത്.
ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് നിന്നും സ്‌നേഹദേവിന്റെ മൃതദേഹം കണ്ടെത്തിയത്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)