Connect with us

Kerala

പാറശാലയില്‍ ദമ്പതികള്‍ വീടിനകത്ത് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | പാറശാലയില്‍ ദമ്പതികളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. സല്‍വരാജിനെ തൂങ്ങിയ നിലയിലും പ്രിയയെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വീട് പൂട്ടിയിട്ട നിലയിലാണ്. എപ്പോഴാണ് മരണം സംഭവിച്ചത് എന്നത് വ്യക്തമായിട്ടില്ല. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പുറത്ത് പഠിക്കുന്ന മകന്‍ ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 2552056)

 

Latest