Kerala
തിരുവനന്തപുരത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ജയകുമാരി മൂന്ന് വര്‍ഷമായി പാര്‍ക്കിസണ്‍സ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് കിടപ്പിലാണ്

തിരുവനന്തപുരം | വട്ടപ്പാറ കുറ്റിയാണിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലചന്ദ്രന്‍ (67), ജയലക്ഷ്മി (63) എന്നിവരാണ് മരിച്ചത്.
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.ബാലചന്ദ്രനെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.
മരുമകള്‍ വീട്ടിലെത്തി നോക്കിയപ്പോഴായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്. ജയകുമാരി മൂന്ന് വര്‍ഷമായി പാര്‍ക്കിസണ്‍സ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് കിടപ്പിലാണ്. ബാലചന്ദ്രന്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്.വട്ടപ്പാറ പോലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)