Connect with us

Kerala

കൊല്ലത്ത് ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ഇന്ന് രാവിലെയാണ് പെരുമണ്‍ അമ്പലത്തിന് സമീപമുള്ള റെയില്‍വേ അടിപ്പാതയ്ക്ക് മുകളിലെ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടത്

Published

|

Last Updated

കൊല്ലം  \ കൊല്ലം പെരുമണില്‍ ദമ്പതികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമണ്‍ കോട്ടമലയില്‍ വീട്ടില്‍ അഭിലാഷ് (39), ഭാര്യ അശ്വതി (37) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് പെരുമണ്‍ അമ്പലത്തിന് സമീപമുള്ള റെയില്‍വേ അടിപ്പാതയ്ക്ക് മുകളിലെ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടത്. അഞ്ചാലുമൂട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

Latest