Kerala
കണ്ണൂര്‍ ആറളം ഫാമില്‍ ദമ്പതികളെ കാട്ടാന ചവിട്ടികൊന്നു
കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്.

കണ്ണൂര്‍ | കണ്ണൂര്‍ ആറളം ഫാമില്‍ ദമ്പതികളെ കാട്ടാന ചവിട്ടികൊന്നു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്.
കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്. ദമ്പതികളുടെ വീട്ടിന് സമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലം കൂടിയാണ് ഇവിടം.സംഭവത്തില്‍ രൂക്ഷപ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
കഴിഞ്ഞ 6 വര്‍ഷത്തിനിടെ 11 പേരാണ് കാട്ടാന ആക്രമണത്തില്‍ ഇവിടെ കൊല്ലപ്പെട്ടത്.മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും
---- facebook comment plugin here -----