ksrtc crisis
ഓണത്തിന് കൂപ്പണ്‍: സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍
ഗതാഗതമന്ത്രിക്കെതിരെ കോഴിക്കോടും കണ്ണൂരും പ്രതിഷേധം
തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ ഓണത്തിന് സാധനങ്ങള്‍ വാങ്ങാനുള്ള കൂപ്പണ്‍ നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് ജീവനക്കാരുടെ പ്രതിഷേധം. ശമ്പളം മുടങ്ങിയതിലായിരുന്നു പ്രതിഷേധം. തിരുവനന്തപുരം കെ എസ് ആര്‍ ടി സി ചീഫ് ഓഫീസിന് മുന്നില്‍ സി ഐ ടി യുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ശമ്പളം മുടങ്ങിയ ജീവനക്കാര്‍ക്ക് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍, ഹോര്‍ട്ടികോര്‍പ്, ഹാന്‍ഡക്സ്, ഹാന്‍വീവ്, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള കൂപ്പണാണ് വിതരണം ചെയ്യുന്നത്.
രണ്ട് മാസത്തെ ശമ്പളം കുടിശ്ശികയാക്കിവെച്ച് കൂപ്പണ്‍ നല്‍കാനുള്ള തീരുമാനത്തിനെതിരെ കണ്ണൂരിലും കോഴിക്കോടും ജീവനക്കാര്‍ ഗതാഗതമന്ത്രിക്ക് എതിരെ പ്രതിഷേധിച്ചു. പൊതുപരിപാടിക്കെത്തിയ മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ കരിങ്കൊടി വീശിയാണ് പ്രതിഷേധിച്ചത്.