National
ജവാന്മാര്‍ പകര്‍ന്ന ധൈര്യമാണ് വികസിത ഭാരതത്തെ പടുത്തുയര്‍ത്താനുള്ള പ്രചോദനം: നരേന്ദ്ര മോദി
2019 ഫെബ്രുവരി 14ന് സിആര്‍പിഎഫ് വാഹന വ്യൂഹത്തിനുനേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.
ന്യൂഡല്‍ഹി| പുല്‍വാമ ദിനത്തില്‍ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി. ജവാന്മാര്‍ പകര്‍ന്ന ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുയര്‍ത്തുന്നതിനുള്ള പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
2019 ഫെബ്രുവരി 14ന് ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയിലെ ലത്താപോരയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനത്തില്‍ 40 സിആര്‍പിഎഫ് സൈനികര്‍ വീരമൃത്യുവരിച്ചു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏഴ് പേരെ സുരക്ഷാ സേന പിടികൂടുകയും ചെയ്തിരുന്നു.
---- facebook comment plugin here -----