Connect with us

civic chandran

സിവിക് ചന്ദ്രനെ ജൂലൈ 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

കേസെടുത്തതിനെ തുടര്‍ന്ന് ഒളിവിൽ പോയ സിവിക് ചന്ദ്രന് വേണ്ടി അഡ്വ.പി വി ഹരി, അഡ്വ.സുഷമ എം എന്നിവര്‍ ഹാജരായി.

Published

|

Last Updated

കോഴിക്കോട് | ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ നല്‍കിയ ജാമ്യാപേക്ഷ ഈ മാസം 30ലേക്ക് മാറ്റി. ഹരജിയില്‍ തീര്‍പ്പാക്കുംവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണ കുമാര്‍ ഉത്തരവിട്ടു. വാദം കേള്‍ക്കാനും രേഖകള്‍ ഹാജരാക്കാനുമായാണ് കേസ് മാറ്റിവെച്ചത്.

യുവ എഴുത്തുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി, വര്‍ഗ വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം തുടങ്ങി വിവിധ വകുപ്പുകളാണ് ചുമത്തിയത്. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവിൽ പോയ സിവിക് ചന്ദ്രന് വേണ്ടി അഡ്വ.പി വി ഹരി, അഡ്വ.സുഷമ എം എന്നിവര്‍ ഹാജരായി.