Kerala
മാതാപിതാക്കളെ ഉപദ്രവിക്കുന്ന മകന്‍ വീട്ടില്‍ കയറേണ്ട; ഉത്തരവുമായി കോടതി
റോബിന്‍ മദ്യപിച്ചെത്തി സ്വത്ത് എഴുതി നല്‍കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.

തൃശൂര്‍|മാതാപിതാക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന മകന്‍ വീട്ടില്‍ കയറേണ്ടെന്ന നിര്‍ണായക ഉത്തരവ് ഇറക്കി കോടതി. കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍ ജയന്തനാണ് ഉത്തരവിട്ടത്. പോര്‍ക്കുളം പനയ്ക്കല്‍ കുര്യന്റെയും മേരിയുടെയും മകന്‍ റോബിനെ (39)യാണ് വീട്ടില്‍ കയറുന്നതിന് കോടതി വിലക്കിയത്.
റോബിന്‍ മദ്യപിച്ചെത്തി സ്വത്ത് എഴുതി നല്‍കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കാറുമുണ്ട്. വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ മാതാപിതാക്കളുമായുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് വില്‍ക്കുകയും ചെയ്തു. മകന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാതാപിതാക്കള്‍ അഭിഭാഷകന്‍ സി ബി രാജീവ് മുഖേന കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.