kafeel khan
ഡോക്ടര്‍ കഫീല്‍ ഖാന് എതിരെയുള്ള ക്രമിനല്‍ നടപടികള്‍ റദ്ദ് ചെയ്ത് കോടതി
ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ് ഈ നടപടി.

ലഖ്‌നൗ | സി എ എ വിരുദ്ധ സമരത്തിലെ പ്രസംഗത്തിന്റെ പേരില്‍ ഡോക്ടര്‍ കഫീല്‍ ഖാനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദ് ചെയത് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ് ഈ നടപടി. 2019 ഡിസംബറില്‍ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു കഫീല്‍ ഖാനെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്.
ജസ്റ്റിസ് ഗൗതം ചൗധരിയുടെ ഏകാംഗ ബഞ്ചാണ് ഡോക്ടര്‍ കഫീല്‍ ഖാനെതിരെയുള്ള ക്രമിനല്‍ നടപടികള്‍ റദ്ദ് ചെയ്തത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും അവശ്യമായ അനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മാറ്റിവെച്ചത്. എന്നാല്‍, ആവശ്യമായ അനുമതി നേടി കഴിഞ്ഞാല്‍ കുറ്റപത്രം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചു, ദേശീയ ഐക്യത്തിനെതിരെ അപവാദ പ്രചരണം നടത്തുക, പക്ഷപാതപരമായ പ്രസ്ഥാവനകള്‍ നടത്തുക, വിവധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയായരുന്നു ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.
എഫ് ഐ ആര്‍ എടുത്തതിന് പിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയതിരുന്നു. കോടതിയുടെ ഈ നടപടി രാജ്യത്തെ ജനങ്ങളുടെ വലിയ വിജയമാണെന്നും ഇത് രാജ്യത്തെ ജുഡീഷ്യറിയില്‍ വിശ്വാസം തിരിച്ചു പിടിക്കുന്നുവെന്നും കഫീല്‍ ഇതിനോട് പ്രതികരക്കവെ പറഞ്ഞു.