Connect with us

National

രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് പറഞ്ഞത് കോടതിയെന്ന്‌ അസം മുഖ്യമന്ത്രി

ലോക് സഭാംഗത്വം റദ്ദാക്കിയത് നിയമനടപടിയെന്നും ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് കേന്ദ്ര സര്‍ക്കാറല്ലെന്നും കോടതിയാണെന്നുമാണ് ബി ജെ പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ രാജ്യ വ്യാപക പ്രതിഷേധം നടക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് കേന്ദ്ര സര്‍ക്കാറല്ല. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് കോടതിയാണ്. അദ്ദേഹം ഒ ബി സി സമുദായത്തിനെതിരെ അസഭ്യവാക്കുകള്‍ ഉപയോഗിച്ചു. അതിലുണ്ടായ കോടതി വിധിയുടെ ഫലമായാണ് അദ്ദേഹം അയോഗ്യനായത്. ഇതൊരു നിയമ വ്യവസ്ഥയാണ്. അതില്‍ രാഷ്ട്രീയമില്ലയെന്നും ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേർത്തു.

രാഹുല്‍ഗാന്ധി മോദി അമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടു വര്‍ഷത്തെ തടവു ശിക്ഷ ഗുജറാത്തിലെ സൂറത്ത് കോടതി വിധിച്ചത്. ശിക്ഷാ വിധി വന്നതിനു പിറ്റേ ദിവസം തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കുകയായിരുന്നു.

Latest