National
അരവിന്ദ് കെജ് രിവാളിന് സമന്‍സ് അയച്ച് കോടതി
മാര്‍ച്ച് 16 ന് നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി | മദ്യ നയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇ ഡി അയച്ച സമന്‍സുകള്‍ തുടര്‍ച്ചയായി അവഗണിച്ചതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് കോടതിയുടെ സമന്‍സ്. മാര്‍ച്ച് 16 ന് നേരിട്ട് ഹാജരാകണമെന്നാണ് ഡല്‍ഹി കോടതിയുടെ നിര്‍ദേശം.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സമന്‍സുകള്‍ തുടര്‍ച്ചയായി അവഗണിച്ചതിന് ബുധനാഴ്ച ഇ ഡി കെജ് രിവാളിനെതിരെ പരാതി നല്‍കിയിരുന്നു. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ദിവ്യ മല്‍ഹോത്രയാണ് കെജ് രിവാളിനോട് മാര്‍ച്ച് 16 ന് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടത്. ഇ ഡി കോടതിയില്‍ നല്‍കിയ പരാതിയില്‍ കെജ് രിവാളിന്റെ പേര് ഒന്നിലധികം തവണ പരാമര്‍ശിച്ചിട്ടുണ്ട്. 2021 – 22 വര്‍ഷത്തെ മദ്യനയം തയ്യാറാക്കുന്നതിന് പ്രതികള്‍ കെജ് രിവാളിനെ സമീപിച്ചതായും ഇ ഡി വ്യക്തമാക്കി. എ എ പി നേതാക്കാളായ മനീഷ് സിസോദിയ, സജ്ഞയ് സിംഗ്, വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടെ താന്‍ ബി ജെ പി യില്‍ ചേര്‍ന്നാല്‍ ഇ ഡി സമന്‍സ് അയക്കുന്നത് നിര്‍ത്തുമെന്ന് അരവിന്ദ് കെജ് രിവാള്‍ ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തി ബി ജെ പി യില്‍ ചേര്‍ക്കാനാണ് മോദി ശ്രമിക്കുന്നതെന്നും കെജ് രിവാള്‍ പറഞ്ഞു.