Kerala
757 കിലോ കഞ്ചാവ് കടത്തിയ നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
പ്രതികള്‍ 15 വര്‍ഷം വീതം കഠിന തടവും ഒന്നര ലക്ഷം വീതം പിഴയും അടക്കണം.

പാലക്കാട് | പാലക്കാട് വാളയാര്‍ ചെക്ക്‌പോസ്റ്റിലൂടെ 757 കിലോ കഞ്ചാവ് കടത്തിയ നാല് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് പാലക്കാട് സെഷന്‍സ് കോടതി.
പെരിന്തല്‍മണ്ണ സ്വദേശികളായ ബാദുഷ,മുഹമ്മദ് ഫായിസ്, ഇടുക്കി സ്വദേശി ജിഷ്ണു,ബിജു എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികള്‍ 15 വര്‍ഷം വീതം കഠിന തടവ് അനുഭവിക്കണം.കൂടാതെ ഒന്നര ലക്ഷം വീതം പിഴയും അടക്കണം.
കോവിഡ് കാലത്ത് വിശാഖപട്ടണത്തില്‍ നിന്നും എറണാകുളത്തേക്ക് പോയ ലോറിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു പ്രതികള്‍ കഞ്ചാവ് കടത്തിയത്. സംസ്ഥാനത്തെ കഞ്ചാവ് വേട്ടയിലെ ഏറ്റവും വലുതായിരുന്നു ഇതെന്നാണ് എക്‌സൈസ് വ്യക്തമാക്കിയത്.
---- facebook comment plugin here -----