Connect with us

Kerala

ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന്‍ ദിലീപിന് കോടതി സമന്‍സ്

നവംബര്‍ 7 ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്

Published

|

Last Updated

കണ്ണൂര്‍  | ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന്‍ ദിലീപിന് സമന്‍സ് അയച്ച് കോടതി. നവംബര്‍ 7 ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. നടിയെ ആക്രമിച്ച കേസ് ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവരുടെ ഗൂഢാലോചനയാണെന്ന ദിലീപിന്റെ പ്രസ്താവനയാണ് പരാതിക്ക് ആധാരം.

മൂന്ന് വര്‍ഷം മുമ്പ് ലിബര്‍ട്ടി ബഷീര്‍ മജീസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ സാധ്യത തുറന്നിട്ടാണ് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തെളിവ് നശിപ്പിച്ച സംഭവത്തില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ ക്രൈാംബ്രാഞ്ച് വ്യക്തമാക്കുന്നു. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിലുണ്ട്.

 

Latest