National
രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്
ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂരിലെ എംപി-എംഎല്‍എ കോടതിയാണ് രാഹുലിന് സമന്‍സ് അയച്ചിരിക്കുന്നത്.

ലക്‌നോ| കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂരിലെ എംപി-എംഎല്‍എ കോടതിയാണ് രാഹുലിന് സമന്‍സ് അയച്ചിരിക്കുന്നത്. ഡിസംബര്‍ 16ന് ഹാജരാകാനാണ് നിര്‍ദേശം.
2018-ല്‍ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന കേസിലാണ് നടപടി. 2018ല്‍ ബെംഗളുരുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിന്റെ പ്രസ്താവന.
ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരന്‍. രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുല്‍ ചെയ്തിരിക്കുന്നതെന്ന് വിജയ് മിശ്രയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
---- facebook comment plugin here -----