National
കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ കോടതി വിധി ഇന്ന്
മമതാ സര്‍ക്കാറിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയ വന്‍ ജനകീയ പ്രക്ഷോഭമായി സംഭവം മാറിയിരുന്നു
കൊല്‍ക്കത്ത | യുവ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ കോടതി വിധി ഇന്ന്. കൊല്‍ക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുന്നത്. സി ബി ഐയാണ് കേസന്വേഷിച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ സഞ്ജയ് റോയിയാണ് കേസിലെ ഏക പ്രതി. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.
സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് അഞ്ചു മാസത്തിന് ശേഷമാണ് വിധി പറയുന്നത്.
മമതാ സര്‍ക്കാറിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയ വന്‍ ജനകീയ പ്രക്ഷോഭമായി സംഭവം മാറിയിരുന്നു.
---- facebook comment plugin here -----