Connect with us

National

രാജ്യത്ത് 11,919 പേര്‍ക്ക് കൂടി കൊവിഡ്; 470 മരണം

98.28 ശതമാനമാണ് നിലവിലെ കൊവിഡ് മുക്തി നിരക്ക്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,919 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലത്തേതിനേക്കാള്‍ 16.8 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 1,28,762 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 470 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 11,242 പേര്‍ കൊവിഡ് മുക്തരായി. 98.28 ശതമാനമാണ് നിലവിലെ കൊവിഡ് മുക്തി നിരക്ക്.