Connect with us

National

രാജ്യത്ത് 8,954 പേര്‍ക്ക് കൂടി കൊവിഡ്; 267 മരണം

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയെത്തി.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 8,954 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 99,023 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയെത്തി. 3,45,96,776 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് 267 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 4,69,247 അയി ഉയര്‍ന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ 10,207 പേര്‍ കൊവിഡ് മുക്തരായി. 98.36 ശതമാനമാണ് രാജ്യത്തെ ആകെ കൊവിഡ് മുക്തി നിരക്ക്. കഴിഞ്ഞ മാര്‍ച്ചിലെ കണക്കിനേക്കാള്‍ ഏറ്റവും ഉയര്‍ന്ന കൊവിഡ് മുക്തി നിരക്കാണ് ബുധനാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്.

 

Latest