Connect with us

Kerala

ബ്രിട്ടനില്‍നിന്നും നെടുമ്പാശേരിയിലെത്തിയ യാത്രക്കാരന് കൊവിഡ്

ഇയാളുടെ സ്രവം പരിശോധനക്കായി അയച്ചു.

Published

|

Last Updated

കൊച്ചി | ബ്രിട്ടനില്‍നിന്നും നിന്നും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ റഷ്യന്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25കാരനായ യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവായത്. ഇയാളെ അമ്പലമുകള്‍ ഗവണ്‍മെന്റ് കൊവിഡ് ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ സ്രവം പരിശോധനക്കായി അയച്ചു.

പുലര്‍ച്ചെ 5.25നുള്ള വിമാനത്തിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest