Connect with us

National

രാജ്യത്ത് 10,488 പേര്‍ക്ക് കൂടി കൊവിഡ്; 313 മരണം

രാജ്യത്ത് ഇന്ന് 12,329 പേര്‍ രോഗമുക്തി നേടി.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 10,488 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 313 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 3,45,10,413 ആയി. മൊത്തം മരണസംഖ്യ 4,65,662 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇന്ന് 12,329 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,39,22,037 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനമാണ്. കഴിഞ്ഞ 48 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തില്‍ താഴെയാണ് തുടരുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,16,50,55,210 പേര്‍ക്ക് വാക്‌സിനേഷനുകള്‍ നല്‍കിയിട്ടുണ്ട്.