Connect with us

National

രാജ്യത്ത് 7,774 പേര്‍ക്ക് കൂടി കൊവിഡ്; ഇന്നലത്തേതിനേക്കാള്‍ 2.7 ശതമാനം കുറവ്

കഴിഞ്ഞ 45 ദിവസമായി പുതിയ കൊറോണ വൈറസ് അണുബാധകളുടെ പ്രതിദിന വര്‍ധനവ് 15,000ല്‍ താഴെയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 7,774 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലത്തേതിനേക്കാള്‍ 2.7 ശതമാനം കുറവാണിത്. ഇതോടെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 3,46,90,510 ആയി ഉയര്‍ന്നു. അതേസമയം, സജീവ കേസുകളുടെ എണ്ണം 92,281 ആയി കുറഞ്ഞു. ഇത് 560 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 306 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 4,75,434 ആയി ഉയര്‍ന്നു.

കഴിഞ്ഞ 45 ദിവസമായി പുതിയ കൊറോണ വൈറസ് അണുബാധകളുടെ പ്രതിദിന വര്‍ധനവ് 15,000 ല്‍ താഴെയാണ്. കൊവിഡ് മുക്തി നിരക്ക് 98.36 ശതമാനമാണ്. ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.65 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ 69 ദിവസമായി ഇത് രണ്ട് ശതമാനത്തില്‍ താഴെയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ 28 ദിവസമായി ഇത് ഒരു ശതമാനത്തില്‍ താഴെയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.