Connect with us

National

രാജ്യത്ത് 8,503 പേര്‍ക്ക് കൂടി കൊവിഡ്; ഇന്നലത്തെ അപേക്ഷിച്ച് 9.7 ശതമാനം കുറവ്

കൊവിഡ് ബാധിച്ച് 624 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 8,503 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലത്തെ കൊവിഡ് കേസുകളെ അപേക്ഷിച്ച് 9.7 ശതമാനം കുറവാണിത്. കൊവിഡ് ബാധിച്ച് 624 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ 94,943 ആണ് ഇന്ത്യയിലെ സജീവ കൊവിഡ് കേസുകളുടെ എണ്ണം. നിലവില്‍ സജീവ കേസുകള്‍ 0.27 ശതമാനമാണ്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യവ്യാപകമായി നടത്തുന്ന വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 131.18 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.