National
വീണ്ടും ആശങ്കപ്പെടുത്തി കൊവിഡ്: 2,487 പുതിയ കേസുകള്‍
24 മണിക്കൂറിനിടെ 13 മരണങ്ങള്‍
ഡല്‍ഹി | കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,487 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,31,21,599 ആയി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകളെ അപേക്ഷിച്ച് 13.0ശതമാനം കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
24 മണിക്കൂറിനിടെ 13 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 5,24,214 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,878 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,79,693 ആയി മാറി.
അതേസമയം, വീണ്ടെടുക്കല്‍ നിരക്ക് നിലവില്‍ 98.74 % ആണ്. 17,692 സജീവ കേസുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനം രേഖപ്പെടുത്തി.
---- facebook comment plugin here -----