Kerala
സംസ്ഥാനത്ത് വീണ്ടും കൊവിഡ്; ഇന്നലെ സ്ഥിരീകരിച്ചത് 172 പേർക്ക്
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന. ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4.1 ശതമാനമാണ് ടി പി ആർ. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് അവലോകന യോഗം രാവിലെ 11 മണിക്ക് ചേരും.
---- facebook comment plugin here -----