National
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു
17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ കുറവ്. ഇന്ന് 2961 പുതിയ കൊറോണ കേസുകള്‍ രേഖപ്പെടുത്തി. അതേസമയം സജീവ കേസുകള്‍ 30,041 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇന്ന് അപ്‌ഡേറ്റ് ചെയ്തു.
കേരളത്തില്‍ 9 പേര്‍ ഉള്‍പ്പെടെ 17 മരണങ്ങളോടെ മരണസംഖ്യ 5,31,659 ആയി ഉയര്‍ന്നു. ഇപ്പോള്‍ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി രേഖപ്പെടുത്തി.
രോഗം ഭേദമായവരുടെ എണ്ണം 4,44,05,550 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സിന്‍ രാജ്യത്ത് നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----