National
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; പ്രതിദിന കേസുകളില്‍ നാലിരട്ടി വര്‍ധന
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9,170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന.24 മണിക്കൂറിനിടെ ഇരുപത്തി ഏഴായിരത്തില്പരം കൊവിഡ് കേസുകളാണ് ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9,170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗാളിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. 4,512 പേര്‍ക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ 51 ശതമാനം വര്‍ധനയുണ്ടായി. 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍, ഹരിയാന, തെലങ്കാന സര്‍ക്കാരുകള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചു.
---- facebook comment plugin here -----