National
കൊവിഡ് കേസുകള്‍ ഉയരുന്നു; ഉന്നത മെഡിക്കല്‍ ബോഡി യോഗം ഇന്ന് ചേരും
രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 918 വൈറസ് കേസുകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുളള ഉന്നത മെഡിക്കല്‍ ബോഡി യോഗം ഇന്ന് ചേരും.
ഇന്ന് അപ്ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 918 വൈറസ് കേസുകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സജീവ കേസുകള്‍ 6,350 ആയി ഉയര്‍ന്നു.
ഇന്നലെ, രാജ്യത്തുടനീളം 1,070 പുതിയ കൊറോണ വൈറസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 2022 നവംബര്‍ 6 നാണ് ഇന്ത്യയില്‍ അവസാനമായി 1,000 കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കൊവിഡ് ചികിത്സ, വാക്‌സിനേഷന്‍ തുടങ്ങിയവ വേഗത്തിലാക്കണമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.