National
5000 കടന്ന് വീണ്ടും കോവിഡ് കേസുകള്‍
14 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി| ഇന്ത്യയില്‍ 5,880 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സജീവ കേസുകള്‍ 35,199 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
14 മരണങ്ങളോടെ മരണസംഖ്യ 5,30,979 ആയി ഉയര്‍ന്നു. ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാല് മരണങ്ങള്‍ വീതവും ഗുജറാത്ത്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഒന്ന് വീതവും കേരളത്തില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.67 ശതമാനവുമാണ്. കോവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി (4,47,62,496) രേഖപ്പെടുത്തിയിട്ടുണ്ട്.
രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,41,96,318 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്.
---- facebook comment plugin here -----