Connect with us

National

രാജ്യത്ത് 1000 കടന്ന് കൊവിഡ് കേസുകള്‍

11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 1,331 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. അതേസമയം സജീവ കേസുകളുടെ എണ്ണം 25,178 ല്‍ നിന്ന് 22,742 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇന്ന് അപ്ഡേറ്റ് ചെയ്തു.

മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ 4.49 കോടിയാണ് (4,49,72,800). കൂടാതെ 24 മണിക്കൂറിനിടെ 11 മരണങ്ങളോടെ മരണസംഖ്യ 5,31,707 ആയി ഉയര്‍ന്നു.

രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 4,44,18,351 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്.

മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്.

 

Latest