Connect with us

National

രാജ്യത്ത് 12000 കടന്ന് കൊവിഡ് കേസുകള്‍

രോഗം ഭേദമായവരുടെ എണ്ണം 4,42,83,021 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| 24 മണിക്കൂറിനിടെ രാജ്യത്ത് 12000 കടന്ന് പുതിയ കോവിഡ് കേസുകള്‍. സജീവ കേസുകളുടെ എണ്ണം 67,556 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.മരണസംഖ്യ 5,31,300 ആയി ഉയര്‍ന്നു ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച്, മൊത്തം കേസുകളുടെ 0.15 ശതമാനവും സജീവമായ കേസുകളാണ്.

രോഗം ഭേദമായവരുടെ എണ്ണം 4,42,83,021 ആയി ഉയര്‍ന്നപ്പോള്‍ , മരണനിരക്ക് 1.18 ശതമാനമാണ്.
രാജ്യത്തുടനീളമുള്ള ആളുകള്‍ക്ക് ഇതുവരെ 220.66 കോടി ഡോസ് ആന്റി കോവിഡ് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്

 

Latest