Connect with us

National

രാജ്യത്ത് 3000 കടന്ന് കൊവിഡ് കേസുകള്‍

കേരളത്തില്‍ ഏഴ് പേര്‍ ഉള്‍പ്പെടെ 22 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് ഇന്ന് 3,962 പുതിയ കൊറോണ കേസുകള്‍ രേഖപ്പെടുത്തി. അതേസമയം സജീവ കേസുകള്‍ 40,177 ല്‍ നിന്ന് 36,244 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇന്ന് അപ്ഡേറ്റ് ചെയ്തു.

കേരളത്തില്‍ ഏഴ് പേര്‍ ഉള്‍പ്പെടെ 22 മരണങ്ങളോടെ മരണസംഖ്യ 5,31,606 ആയി ഉയര്‍ന്നു. ഇപ്പോള്‍ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി (4,49,60,678) രേഖപ്പെടുത്തി.

രോഗം ഭേദമായവരുടെ എണ്ണം 4,43,92,828 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സിന്‍ രാജ്യത്ത് നല്‍കിയിട്ടുണ്ട്.

 

Latest