National
രാജ്യത്ത് 3000 കടന്ന് കൊവിഡ് കേസുകള്‍
20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി| രാജ്യത്ത് 3,720 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇപ്പോള്‍ മൊത്തം രോഗബാധിതരുടെ എണ്ണം 40,177 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇന്ന് അപ്ഡേറ്റ് ചെയ്തു.
കൂടാതെ കേരളത്തില്‍ അഞ്ച് പേര്‍ ഉള്‍പ്പെടെ 20 മരണങ്ങളോടെ മരണസംഖ്യ 5,31,584 ആയി ഉയര്‍ന്നു. കണക്കുകള്‍ പ്രകാരം രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ഇപ്പോള്‍ 4.49 കോടിയാണ് (4,49,56,716). രോഗം ഭേദമായവരുടെ എണ്ണം 4,43,84,955 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്.
മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി കൊവിഡ്-19 വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 220.66 കോടി ഡോസ് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----