Kerala
സംസ്ഥാനത്ത് ഇന്ന് 1995 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണമില്ല
ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്– 571 പേർ

തിരുവനന്തപുരം | സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 13.22% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്– 571 പേർ. തിരുവനന്തപുരത്ത് 336 പേർക്കും കോട്ടയത്ത് 201 പേർക്കും രോഗം സ്ഥിരീകരിച്ചു.
നിലവിൽ 12,007 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1446 പേർ രോഗമുക്തി നേടി. 98.7% ആണ് രോഗമുക്തി നിരക്ക്.
---- facebook comment plugin here -----