National
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു
വീട്ടില്‍ നിരീക്ഷണത്തിലാണെന്നും നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി | പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വീട്ടില്‍ നിരീക്ഷണത്തിലാണെന്നും നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയാര്‍ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങളുണ്ടെങ്കില്‍ ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 22,751 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
---- facebook comment plugin here -----