Connect with us

Kuwait

കുവൈത്തില്‍ കൊവിഡ് വ്യാപനം തുടരുന്നു; രണ്ട് പേര്‍കൂടി മരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,510 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 13.3ശതമാനം ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 4,84,150 ആയി. ഇന്ന് രണ്ട് മരണവും സ്ഥിരീകരിച്ചു.

4,109 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗ മുക്തി നേടി. 33,957 പുതിയ കൊവിഡ് ടെസ്റ്റുകള്‍ നടത്തി. നിലവില്‍ 44,830 പേര്‍ ചികിത്സയിലുണ്ട്. 326 പേര്‍ കൊവിഡ് വാര്‍ഡിലും 42 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.