makkah
കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നു; ഹറമുകള്‍ സാധാരണ നിലയിലേക്ക്
ഞായറാഴ്ചയോടയാണ് പൂര്‍ണ്ണമായും ആളുകള്‍ക്ക് പ്രവേശനം നല്‍കിയത്
മക്ക | നീണ്ട ഒന്നര വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വിശുദ്ദ മസ്ജിദുല്‍ ഹറം സാധാരണ നിലയിലേക്ക് നീങ്ങി, ഞായറാഴ്ച സുബഹി നമസ്‌കാരത്തോടെയാണ് വിശ്വാസികളെ ഹറമില്‍ നിസ്‌കാരത്തിന് മത്വാഫിലേക്ക് പ്രവേശിപ്പിച്ചത്.
സാമൂഹിക അകലം പാലിക്കുന്നതിനുുള്ള സ്റ്റിക്കറുകളും ബോര്‍ഡുകളും കഅബാലയത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും നീക്കം ചെയ്തു.
വരും ദിവസങ്ങളില്‍ ഹറം സാധാരണ നിലയിലേക്ക് നീങ്ങുന്നതോടെ ഹറമുകളിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങും. അതെ സമയം കൊവിഡ് സുരക്ഷാ മാനദണ്ഡള്‍ പാലിക്കണമെന്നും തവക്കല്‍ന, ഈത്മര്‍ന ആപ്ലിക്കേഷനുകളിലൂടെ ഉംറയും പ്രാര്‍ത്ഥനകളും നിര്‍വഹിക്കാന്‍ വിശുദ്ധ മസ്ജിദ് സന്ദര്‍ശിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും ഹറംകാര്യമന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----