Connect with us

Kuwait

കൊവിഡ് രോഗമുക്തി: ഖത്തറിനെയും മറികടന്ന് കുവൈത്ത് രണ്ടാം സ്ഥാനത്ത്

രാജ്യത്ത് കഴിഞ്ഞദിവസം 98.6% രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയതോടെയാണ് ഈ നേട്ടം.

Published

|

Last Updated

കുവൈത്ത് സിറ്റി | കോവിഡ് പ്രതിരോധ രംഗത്ത് കുവൈത്തിനു നിരവധി നേട്ടങ്ങളുടെ ദിവസമായിരുന്നു ഇന്നലെ. ജി സി സി രാജ്യങ്ങളിൽ രോഗമുക്തി നിരക്കിൽ കുവെെത്ത് ഖത്തറിനെ മറികടന്നു. ഇതോടെ കുവൈത്ത് രണ്ടാം സ്ഥാനത്ത് എത്തി.

രാജ്യത്ത് കഴിഞ്ഞദിവസം 98.6% രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയതോടെയാണ് ഈ നേട്ടം. 99.1 ശതമാനം രോഗമുക്തി നിരക്കുള്ള ബഹ്‌റൈൻ മാത്രമാണ് നിലവിൽ കുവൈത്തിനു മുന്നിൽ നിൽക്കുന്നത്. ഖത്തർ 98.5% യു എ ഇ 97.7% സൗദി 97.6% ഒമാൻ 96.4% എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാഷ്ട്രങ്ങളിലെ ഇന്നലെ വരെയുള്ള രോഗമുക്തി നിരക്ക്.

അതെസമയം കഴിഞ്ഞവർഷം മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണ് ഇന്നലെ കുവെെത്തിൽ രേഖപ്പെടുത്തിയത്. അതായത് 168 പേർക്ക്. മാസങ്ങൾക്കു ശേഷം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2910 ലും തീവ്ര പരിചരണ രോഗികളുടെ എണ്ണം 100ൽ താഴെ എത്തിയതും ഇന്നലെയാണ്.

ടെസ്റ്റ്‌ പോസിറ്റി വിറ്റി നിരക്കിലും ഇന്നലെ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. 1.16%. വാക്സിനേഷൻ നടപടികൾ ത്വരിതപെടുത്തിയതിനെ തുടർന്നാണ് രാജ്യത്തെ ആരോഗ്യ സ്ഥിതിയിൽ അതീവമുന്നേറ്റം നടത്താൻ സാധിച്ചത്. ഈ സ്ഥിതി തുടർന്നാൽ 15ദിവസങ്ങൾക്കകം ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1000താഴെ എത്തിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.