Connect with us

covid- w h o

ഒമിക്രോണോടെ യൂറോപ്പില്‍ കൊവിഡ് അന്ത്യത്തിലേക്ക്: ഡബ്ല്യൂ എച്ച് ഒ

കൊവിഡ് റിപ്പോര്‍ട്ട് തുടങ്ങിയ ശേഷം ആദ്യമായാണ് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഇത്തരം അഭിപ്രായം നടത്തുന്നത്

Published

|

Last Updated

ലണ്ടന്‍ | പുതിയ വകഭേദമായ ഒമിക്രോണോടെ യൂറോപ്പില്‍ കൊവിഡ് മഹാമാരി നഅന്ത്യത്തിലേക്ക് എത്തിയതായി ലോകാരോഗ്യ സംഘടന. മഹാമാരി ഒമിക്രോണിനൊപ്പം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. മാര്‍ച്ചോടെയൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കും- ഡബ്ല്യൂ എച്ച് ഒ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ശേഷം ആദ്യമായാണ് യൂറോപ്പിനെ സംബന്ധിച്ച് ഇത്തരം ഒരു അഭിപ്രായം ലോകാരോഗ്യ സംഘടന പറയുന്നത്.

യൂറോപ്പിലുടനീളം വ്യാപിച്ചിരിക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം ശമിച്ചു ഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും ആഗോള പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്സിന് നന്ദി പറയേണ്ടി വരും. അല്ലെങ്കില്‍ രോഗബാധമൂലം ആളുകളില്‍ പ്രതിരോധശേഷി ലഭ്യമാകും. കോവിഡ് മടങ്ങി വരുന്നതിന് മുമ്പ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദജേഹം പറഞ്ഞു.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേശകനായ പ്രമുഖ ശാസ്ത്രജ്ഞന്‍ ആന്റണി ഫൗസിയും പ്രകടിപ്പിച്ചിരുന്നു. ഒമിക്രോണിന്റെ ആധിപത്യമുള്ള വൈറസിന്റെ നാലാം തരംഗം ഉച്ചാസ്ഥിയിലെത്തിയ ശേഷം ഇപ്പോള്‍ കേസുകളും മരണങ്ങളും കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ റീജിയണല്‍ ഓഫീസും കഴിഞ്ഞ ആഴ്ച വ്യക്തമാക്കുകയുണ്ടായിരുന്നു.

 

Latest