Connect with us

Kerala

കൊവിഡ് വ്യാപനം: നാല് ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍

ഈ ജില്ലകളില്‍ പൊതുപരിപാടികള്‍ പാടില്ല.

Published

|

Last Updated

തിരുവനന്തപുരം | അതിരൂക്ഷമായ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് ജില്ലകളെ കൂടി കര്‍ശന നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളെയാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. തിരുവനന്തപുരം ജില്ല സി കാറ്റഗറിയില്‍ തുടരും.

ഈ ജില്ലകളില്‍ പൊതുപരിപാടികള്‍ പാടില്ല. ആരാധനാ ചടങ്ങുകള്‍ ഓണ്‍ലൈനായി മാത്രമെ അനുവദിക്കൂ. തിയേറ്റര്‍, സ്വിമ്മിംഗ് പൂള്‍, ജിം തുടങ്ങിയവയും തുറക്കാന്‍ പാടില്ല. കൊല്ലം 4,177, കോട്ടയം 3,922, ഇടുക്കി 2,203, പത്തനംതിട്ട 2,039 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം ഈ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ.

Latest