Connect with us

covid- 19

കേരളത്തില്‍ ഇന്ന് 2,786 പേര്‍ക്ക് കൊവിഡ്; അഞ്ച് മരണം

16.08 ശതമാനമാണ് ടി പി ആര്‍.

Published

|

Last Updated

shivaji kumar

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 2,786 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 2,072 പേര്‍ രോഗമുക്തരായിട്ടുണ്ട്. കൊവിഡ് ബാധിച്ച് അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 16.08 ശതമാനമാണ് ടി പി ആര്‍.

എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍ ഇന്നുള്ളത്. എറണാകുളത്ത് 574ഉം തിരുവനന്തപുരം 534ഉം കോട്ടയത്ത് 348ഉം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസവും മൂവായിരത്തിന് മുകളിലായിരുന്നു കേരളത്തിലെ പ്രതിദിന കൊവിഡ് കേസുകള്‍. നിലവില്‍ 22,278 പേരാണ് കൊവിഡ് ബാധിച്ച് കേരളത്തിലുള്ളത്. 17,328 സാമ്പിളുകളാണ് പരിശോധിച്ചത്.

Latest